ബാര്‍ക്ലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സിഇഒ ആയിരുന് ആന്റണി ജെന്‍കിന്‍സിനെ കമ്പനിയുടെ ബോര്‍ഡ് പുറത്താക്കി. ജെന്‍കിന്‍സിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്ന ജോലികളായ ചെലവ് ചുരുക്കല്‍, ആദായം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ബോര്‍ഡ് ആഗ്രഹിച്ച തലത്തില്‍ ചെയ്യാന്‍ സാധിക്കാഞ്ഞതിനാലാണ് ആന്റണി ജെന്‍കിന്‍സിനെ കമ്പനി പുറത്താക്കിയത്.
ബാങ്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ പറഞ്ഞു. ‘ബാങ്കിന് വേണ്ടത് ലാഭത്തിലുള്ള വര്‍ദ്ധനവാണ്. ബാര്‍ക്ലെ ഇപ്പോള്‍ കാര്യക്ഷമമല്ല, ക്ലേശകരമായ അവസ്ഥയിലാണ്.’
2012 മുതല്‍ ബാര്‍ക്ലെയുടെ ചീഫ് എക്‌സിക്യൂട്ടീവാണ് ആന്റണി ജെന്‍കിന്‍സ്. ഇപ്പോള്‍ ഇയാളെ പുറത്താക്കിയ സാഹചര്യത്തില്‍ കമ്പനിയെ നയിക്കാന്‍ പുതിയ ആളെ അന്വേഷിക്കുകയാണ് ബാര്‍ക്ലെ. പുതിയ ചീഫ് എക്‌സിക്യൂട്ടീവിന്റെ നിയമനം നടത്തുന്നത് വരെ ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്റെ പോസ്റ്റില്‍ സേവനം അനുഷ്ടിക്കും.
ആദായം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ പറഞ്ഞു. അതിന് ചെലവ് വെട്ടിച്ചുരുക്കേണ്ടതും ആവശ്യമാണ്. കമ്പനിയിലെ ഇന്‍വെസ്റ്റര്‍മാര്‍ക്ക് ആന്റണി ജെന്‍കിന്‍സിനെ പുറത്താക്കുന്നതിന് പൂര്‍ണ സമ്മതമായിരുന്നു.
സിഇഒയെ പുറത്താക്കിയതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ബാര്‍ക്ലെയുടെ ഷെയര്‍ വാല്യു മൂന്ന് ശതമാനത്തോളം ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല