പാകിസ്ഥാനിലേക്കുളള ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കുടുംബസുഹൃത്തിനേയും ഒപ്പം കൂട്ടിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്കുളള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ടോറി ചെയര്‍മാനും മന്ത്രിയുമായ ബാരോനസ് വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു. നിലവില്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടി തന്റെ ഒപ്പം യാത്രക്കുണ്ടാകുമെന്ന് ഗവണ്‍മെന്റിനെ അറിയിച്ചില്ലന്ന നിസ്സാരമായ ചട്ടലംഘനം മാത്രമാണ് വാര്‍സിക്കെതിരായി ഉളളത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന വാര്‍സിക്കെതിരായ ആരോപണം അന്വേഷിക്കാനായി പ്രധാനമന്ത്രി കാമറൂണ്‍ നിയോഗിച്ച മിനിസ്റ്റീരിയല്‍ കോഡ് ഉപദേഷ്ടാവ് സര്‍ അലക്‌സ് അലന്റെ റിപ്പോര്‍്ട്ടിലാണ് വാര്‍സിയെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്.
എന്നാല്‍ അനധികൃതമായി അക്കോമഡേഷന്‍ അലവന്‍സ് കൈപ്പറ്റിയെന്ന വാര്‍സിക്കെതിരായ ആരോപണം അതേപടി തന്നെ നിലനില്‍പ്പുണ്ട്. പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസഭക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ലേഡി വാര്‍സി ക്ഷമ ചോദിച്ചു.
താനൊരിക്കലും തന്റെ ഓഫീസിനെ വ്യക്തിപരമോ സാമ്പത്തികമോ ആയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് ലേഡി വാര്‍സി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യസന്ധമല്ലന്നും കെട്ടിചമച്ചതാണെന്നും വാര്‍സി പറഞ്ഞു. കാമറൂണിന്റെ മിനിസ്റ്റീരിയല്‍ കോഡ് ഉപദേഷ്ടാവ് സര്‍ അലക്‌സ് അലെന്റെ റിപ്പോര്‍ട്ട് തന്റെ വാദങ്ങളെ ശരിവെക്കുന്നതാണന്നും വാര്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറേ മാസങ്ങള്‍ തന്നെയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം കഠിനമായിരുന്നുവെന്നും അരോപണങ്ങള്‍ ഒഴിഞ്ഞുപോയതില്‍ സന്തോഷമുണ്ടന്നും വാര്‍സി പറഞ്ഞു.
2010 ജൂലൈയില്‍ വാര്‍സി നടത്തിയ ഔദ്യോഗിക പാകിസ്ഥാന്‍ സന്ദര്‍ശനമാണ് വിവാദത്തിലായത്. യാത്രയില്‍ വാര്‍സിയുടെ ഭര്‍ത്താവിന്റെ സെക്കന്‍ഡ് കസിനും വാര്‍സിയുടെ ബിസിനസ് പാര്‍ട്ട്ണറുമായ അബിദ് ഹസനേയും ഒപ്പം കൊണ്ടുപോയിരുന്നു. 2009ലാണ് വാര്‍സിയും ഭര്‍ത്താവും അബിദ് ഹസനും കൂടിചേര്‍ന്ന് റൂപെര്‍ട്ട് റെസിപ്പീസ് എന്ന പേരില്‍ ഒരു കമ്പനി തുടങ്ങുന്നത്. പിന്നീട് 2010 മേയിലാണ് വാര്‍സി കാമറൂണ്‍ മന്ത്രിസഭയില്‍ അംഗമാകുന്നത്. റൂപെര്‍ട്ട് റെസിപ്പിക്ക് പാകിസ്ഥാനില്‍ ബിസിനസ് ബന്ധങ്ങളില്ലെന്ന് ബാരോണസ് വാര്‍സിയും അബിദ് ഹസ്സനും വ്യക്തമാക്കിയിട്ടുണ്ട്.
ബാരോണസ് വാര്‍സി അബിദ് ഹസ്സനുമായുളള ബിസിനസ് ബന്ധം തന്റെ സ്റ്റാഫിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും പിന്നീടുണ്ടായ വിവാദങ്ങള്‍ക്ക് ക്ഷമ ചോദിച്ചുവെന്നും സര്‍ അലക്‌സ് തന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. താന്‍ വാര്‍സിയുടെ വിശദീകരണത്തില്‍ തൃപ്‌നാണെന്നും ഹസ്സനുമായുളള ബിസിനസ് ബന്ധം അയാള്‍ക്ക് പാകിസ്ഥാനിലേക്കുളള വാര്‍സിയുടെ സന്ദര്‍ശനം മാനേജ് ചെയ്യുന്നതിന് തടസ്സമാകുന്നില്ലെന്നും സര്‍ അലക്‌സ് തന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല