ബേസിങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സപ്തംബര്‍ 10ന് ഓണം ആഘോഷിച്ചു. വൈന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. അസോസിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം പരിപാടി ഉദ്ഘാടനം ചെയ്തു. ഷൈജു.കെ.ജോസഫ്, സിബി വര്‍ഗീസ്, മനോജ്.സി.ജോര്‍ജ്, സജിമോന്‍ മാത്യു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി തിരുവാതിരകളി, ചെണ്ടമേളം, താലപ്പൊലി, പുലികളി, പൂക്കളം എന്നിവ ഉണ്ടായിരുന്നു. ഓണസദ്യയ്ക്കുശേഷം വിവിധ തരത്തിലുള്ള നൃത്തം അവതരിപ്പിച്ചു. വടംവലി മത്സരവും ഉണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് വിവാഹത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജു കുഞ്ചെറിയ-സാലി കുഞ്ചെറിയ ദമ്പതികളെ ആദരിച്ചു.
ബി.എം.സി.എ കായികമത്സരങ്ങളിലും യു.യു.കെ.എം.എ മത്സരങ്ങളിലും ജയിച്ചവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. വിന്‍സന്റ് പോള്‍, ബിജു, ടൈറ്റസ് തോമസ്, ടോണി ജോണ്‍, സജി ജോസഫ്, ജോണി ജോസഫ്, ഷാജി ഫിലിപ്പ്, രാജു കുഞ്ചെറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല