ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി എഴാം തീയതി ശനിയാഴ്ച നടക്കും. അള്ഡ്വര്ത്ത് സയന്‍സ് കോളേജില്‍ (Aldworth Science College, Western Way, Southam, Basingstoke- RG226HA) വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രാത്രി പത്ത് മണിവരെ നീണ്ടുനില്‍ക്കും.
അസോസിയേഷന്റെ പ്രസിഡന്റ് സജീഷ് ടോം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഫാദര്‍ ഡൊമിനിക്ക് ഗോള്‍ഡിംഗ് സെക്രട്ടറി ഷൈജു കെ. ജോസഫ് യോഗത്തിന് സ്വാഗതം ആശംസിക്കും. മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ജേതാക്കള്‍, പ്രാദേശിക കൗണ്‍സിലര്‍മാര്‍, വോളന്റിയര്‍ സര്‍വ്വീസ്- കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങി സാമൂഹിക രംഗത്തെ പ്രമുഖകര്‍ പങ്കെടുക്കുന്നു.
അംഗങ്ങളുടെ കലാപരിപാടികളും ഡോക്ടര്‍ രാജു നയിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. അസോസിയേഷന് ജേതാക്കളായ സിബി വര്‍ഗ്ഗീസ്, സജിമോന്‍ മാത്യു, ടൈറ്റസ് തോമസ്, വിന്‍സന്റ് പോള്‍, ഷാജി ഫിലിപ്പ്, ജോണി ജോസഫ്, ബിജു കണ്ടാരപ്പള്ളി, സജി ജോസഫ്, രാജു കുഞ്ചെറിയ ടോണി ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല