സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 1250 കുപ്പി ചുവന്ന മുളക് സോസില്‍ കെമ്രേ കാന്‍ഡര്‍ എന്നയാള്‍ കുളിക്കുന്ന രംഗമാണ് ലോകത്തിലെ ഏറ്റവും എരിവും പുളിയുമുള്ള കുളിരംഗമെന്ന ഖ്യാതി നേടി സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായത്.
ഒരു മിനിറ്റ് വെള്ളത്തില്‍ കിടന്ന പരിപാടി പക്ഷേ താരത്തിന് നീറുന്ന അനുഭവമായി മാറിയെന്ന് മാത്രം. ബാത്ത്ടബ്ബില്‍ മുളക് സോസ് നിറച്ച് അതിലേക്കാണ് കെമ്രേ ചാടിയത്. അര്‍ദ്ധ നഗ്‌നനായി മുളക് വെള്ളത്തില്‍ ചാടിയ ഇദ്ദേഹം ഉടന്‍ തന്നെ നീറുന്ന വേദനയാല്‍ പുളയുകയും ചെയ്തു. എന്നിരുന്നാലും ഒന്നര മിനിറ്റോളം നീറ്റല്‍ സഹിച്ച് കിടന്ന കെമ്രേയുടെ കണ്ണില്‍ മുളക് വെള്ളം പോകുന്നതും ടൗവ്വല്‍ എടുത്തു തരൂ എന്ന് കെമ്രേ അലറുന്നതും കാണാം.
വളരെ വേദനാജനകമായ അനുഭവമായിരുന്നു എന്നാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ഇദ്ദേഹം പറഞ്ഞത്. രണ്ടു മണിക്കൂര്‍ കിടക്കണമെന്നാണ് ഓര്‍ത്തത്. എന്നാല്‍ നരകത്തില്‍ നിന്നും രക്ഷപ്പെട്ടപോലെ തോന്നി എന്നായിരുന്നു പ്രതികരണം. ശരീരത്തിന്റെ ഓരോ കോശങ്ങളും പുകഞ്ഞുപോകുന്ന അനുഭവമായിരുന്നെന്നും പറഞ്ഞു. കണ്ണിലും മൂക്കിലും ചെവിയിലും വരെ നീറ്റലുണ്ടായിരുന്നു. എന്നിരുന്നാലും താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ ആശയമായിരുന്നു ഇതെന്നും പറഞ്ഞു.
ആഗസ്റ്റ് 3 ന് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പക്ഷേ വന്‍ ഹിറ്റാണ്. ഇതിനകം 30 ലക്ഷം പേരാണ് വീഡിയോ കണ്ടത്. തലതിരിഞ്ഞ ആശയങ്ങളുമായി യൂട്യൂബില്‍ താരമായ കെമ്രേ ഇതിന് മുമ്പ് ഒറിയോയിലും ചോക്‌ളേറ്റിലും നടത്തിയ കുളികളും യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല