യൂറോപ്യന്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് ടീം ചെല്‍സിക്ക് സമനില. ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനോട് 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് ഗ്രീക്ക് ക്ലബ് ഗളറ്റസാരെയേയും ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ബാഴ്‌സലോണ സ്പാര്‍ട്ടക് മോസ്‌കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി.
പുതിയ സീസണിലെ ആദ്യ കളിയില്‍ ചെല്‍സി ആദ്യ രണ്ട് ഗോളുകള്‍ നേടി എതിരാളികള്‍ക്കെതിരെ വ്യക്തമായ ലീഡ് നേടിയെങ്കിലും ഫലമുണ്ടായില്ല. യുവന്റസിന്റെ ശക്തമായ തിരുച്ചിവരവില്‍ സമനിലക്കൊണ്ട് ചെല്‍സിക്ക് തൃപ്തി പെടേണ്ടിവന്നു. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഓസ്‌കാറിന്റെ ഇരട്ട ഗോളിലുടെ ചെല്‍സിയാണ് കളിയില്‍ ലീഡ് നേടിയത്. 31, 33 മിനിറ്റിലായിരുന്നു ഓസ്‌കാറിന്റെ ഗോളുകള്‍. എന്നാല്‍ 38, 80 മിനിറ്റുകളില്‍ ഗോളുകള്‍ തിരിച്ചടിച്ച് യുവന്റസ് സമനില പിടിച്ചു.
മെസ്സിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബാഴ്‌സയുടെ വിജയം. മെസ്സിക്കു പുറമേ ക്രിസ്റ്റ്യാനോ ടെലോയാണ് ബാഴ്‌സക്ക് വേണ്ടി വലകുലുക്കിയത്. സ്പാര്‍ട്ടക് മോസ്‌കോക്കു വേണ്ടി റൊമൂലോ ഒരു ഗോള്‍ നേടി. ബാഴ്‌സ താരം ഡാനി ആല്‍വ്‌സിന്റെ സെല്‍ഫുഗോളിലായിരുന്നു സ്പാര്‍ട്ടക്കിന്റെ ഒരു ഗോള്‍.
ഗ്രീക് ക്ലബ് ഗളറ്റസാരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയ യാത്ര തുടങ്ങി. കളിയുടെ മൈക്കല്‍ കാരിക്കിന്റെ വക ഏഴാം മിനിറ്റിലായിരുന്നു കളിയിലെ ഏകഗോള്‍ പിറന്നത്. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിച് സ്‌പെയ്‌നില്‍ നിന്നുള്ള വലന്‍സിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല