ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോ വിവാദത്തില്‍. പരിപാടിയുടെ അവതാരകനായ ബില്‍ ടേണ്‍ബില്‍ അബദ്ധത്തില്‍ അസഭ്യവാക്ക് പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രേക്ഷകനായ ഒരാള്‍ അയച്ച മെസേജ് വായിക്കുന്നതിനിടെയാണ് സി വേര്‍ഡ് ബില്‍ ടേണ്‍ബില്‍ പറഞ്ഞത്.
വാര്‍ത്ത വായനക്കിടെ അബദ്ധം പറ്റിയെന്ന് ബില്ലിന് മനസ്സിലാകുന്നുണ്ടെങ്കിലും അത് മറച്ചുപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബില്‍ ടേണ്‍ബില്ലിന്റെ പ്രസ്താവന ചാനലില്‍ എയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഇക്കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
ഇത് വിവാദമായതിന് പിന്നാലെ ബില്‍ ടേണ്‍ബില്ലിന് അബദ്ധം പറ്റിയതാണെന്നും തങ്ങളുടെ തെറ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബിബിസി പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല