1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സ്വന്തം ലേഖകന്‍: ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. ടിവി പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും ഓണ്‍ലൈന്‍ പ്രേക്ഷകരിലുണ്ടായ ഭീമമായ വര്‍ധനവുമാണ് ബിബിസിയുടെ പുതിയ തീരുമാനത്തിനു കാരണം. ബിബിസി 3 ചാനല്‍ ടിവി സംപ്രേക്ഷണം അവസാനിപ്പിക്കുന്ന വിവരം ജൂണ്‍ അവസാനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് മാധ്യമ ഭീമന്റെ പുതിയ നീക്കം.

ടിവി സംപ്രേക്ഷണം പൂര്‍ണ്ണമായി അവസാനിപ്പിച്ച് ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് സ്ഥാപനം പഠനങ്ങള്‍ നടത്തിക്കഴിഞ്ഞു. 2020 ല്‍ 75 വയസ് മുകളില്‍ പ്രായമെത്തുന്ന ബ്രിട്ടീഷ് പൗരന്മാരുടെ ടി.വി ലൈസന്‍സ് ഫീ ബി.ബി.സി നല്‍കണമെന്ന് സര്‍ക്കാരിന്റെ തീരുമാനവും ചാനലിനെ പുതിയ തീരുമാനത്തിന് പ്രേരകമായിട്ടുണ്ട്. വയോധികരുടെ ലൈസന്‍സ് ഫീ വഹിക്കുന്നതിലൂടെ ബി.ബി.സിക്ക് 750 ദശലക്ഷം പൗണ്ടാണ്(ഏകദേശം 73,35 കോടി രൂപ) അധിക ചിലവ് കണക്കാക്കുന്നത്.

ലോകമൊട്ടാകെ കൂടുതല്‍ വ്യാപകമായി തത്സമയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിന് ബി.ബി.സി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബി.ബി.സിക്ക് 26.8 ദശലക്ഷം പൗണ്ടാണ് ചിലവ്. വരവാകട്ടെ 21.2 ദശലക്ഷം പൗണ്ടും.

അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ ബിബിസി വാര്‍ത്താ വിഭാഗം മേധാവി ജെയിംസ് ഹാര്‍ഡിംഗ് ടി.വി ചാനലുകളുടെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ പോലെയുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടു മാറ്റുന്നതായി സമ്മതിച്ചിരുന്നു. വരുമാനം കുറഞ്ഞതോടെ ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് ചിലവുചുരുക്കാന്‍ ബിബിസി ഒരുങ്ങുന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ലോകം മുഴുവന്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ബിബിസിക്കുള്ളത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.