1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2016

സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു. വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീരിയലിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബി.ബി.സി2 ചാനലിലാണ് ഫ്രഞ്ച് സീരിയലായ വേഴ്‌സൈല്‍സ് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച പരമ്പര പരിപാടികളുടെ ഭാഗമായാണ് പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. കനാല്‍ പ്ലസ് എന്ന ഫ്രഞ്ച് കമ്പനി നിര്‍മിച്ച സീരിയല്‍ ബി.ബി.സി വാങ്ങുകയായിരുന്നു. ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ രാജാവിന്റെ കഥ പറയുന്ന ചരിത്ര സീരിയലില്‍ ആക്രമവും ചൂടന്‍ രംഗങ്ങളും കുത്തിനിറച്ചിരിക്കുകയാണ് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

സീരിയലിന്റെ ആദ്യ എപ്പിസോഡ് ഫ്രാന്‍സില്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ ദൃശ്യവിരുന്നായിരിക്കും ഈ സീരിയലെന്ന് ബിബിസിയുടെ പ്രോഗ്രാം വിഭാഗം തലവന്‍ സ്യൂ ഡീക്ക്‌സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.