സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ ദമ്പതികളുടെ കുഞ്ഞിനെപ്പറ്റിയുള്ള തമാശ വംശീയ അധിക്ഷേപമായി; അവതാരകനെ പുറത്താക്കി ബിബിസി. ബ്രിട്ടിഷ് രാജകുടുംബത്തിലെ നവാതിഥിയെക്കുറിച്ചു വംശീയ അധിക്ഷേപത്തിന്റെ ധ്വനിയുള്ള തമാശച്ചിത്രം ട്വീറ്റ് ചെയ്ത അവതാരകനെ പുറത്താക്കി ബിബിസി.
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി ഭാര്യ മേഗന്‍ മാര്‍ക്കിളിനും പിറന്ന ആദ്യത്തെ കുഞ്ഞിനെപ്പറ്റി ബിബിസി 5 ലൈവ് അവതാരകന്‍ ഡാനി ബേക്കര്‍ ട്വീറ്റ് ചെയ്ത ഫലിതചിത്രമാണ് അല്പം കടന്നുപോയത്.
വസ്ത്രങ്ങളണിഞ്ഞ ആള്‍ക്കുരങ്ങിന്റെ കയ്യുംപിടിച്ച് ഒരു സ്ത്രീയും പുരുഷനും നടന്നുപോകുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പം ‘രാജകുടുംബത്തിലെ നവജാതശിശു ആശുപത്രി വിടുന്നു’ എന്ന അടിക്കുറിപ്പു നല്‍കിയുള്ളതായിരുന്നു ബേക്കറിന്റെ ട്വീറ്റ്. മേഗന്റെ വംശീയ വേരുകള്‍ സൂചിപ്പിച്ചുള്ള അധിക്ഷേപമായി ചിത്രം വ്യാഖ്യാനിക്കപ്പെട്ടതോടെ ബിബിസി നടപടിയെടുത്തു. ബേക്കര്‍ തുടര്‍ന്നു മാപ്പു പറഞ്ഞു ട്വീറ്റ് പിന്‍വലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല