സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞുങ്ങളെ ബാല ലൈംഗിക പീഡകര്‍ക്ക് വില്‍ക്കാന്‍ വിലപേശല്‍, മാതാപിതാക്കളുടെ കള്ളി പൊളിച്ച് ബിബിസി ലേഖികയുടെ ഒളിക്യാമറ ഓപ്പറേഷന്‍. അഞ്ചു വയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള മാതാപിതാക്കളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബിബിസിയുടെ ലേഖിക സ്റ്റാസി ഡൂലി ‘ മംസ് സെല്ലിങ് ദേര്‍ കിഡ്‌സ് ഫോര്‍ മണി’ എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തെത്തിച്ചത്.
ലോകത്തുള്ള ബാലപീഡകര്‍ക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് അറസ്റ്റിലായ സഹോദരിമാരെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു. അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നുമടക്കം ഒട്ടേറെപ്പേര്‍ കുട്ടികളെത്തേടി ഫിലിപ്പിന്‍സ് പോലുള്ള രാജ്യങ്ങളില്‍ എത്താറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോംലാന്‍ഡ് ഏജന്റ് മൈക്കിന്റെ സഹായത്തോടെയാണ് സ്റ്റാസി ജയിലിലെത്തി അറസ്റ്റിലായ സഹോദരിമാരെ കണ്ടത്. കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലര്‍ക്കും വേണ്ടത്. കുട്ടികളുടെ ദേഹത്ത് തീവെക്കുന്നതുപോലുള്ള പീഡനങ്ങളാണ് ചിലര്‍ ആസ്വദിച്ചിരുന്നത്. ശരിക്കും മനോരോഗികളാണ് ഇക്കൂട്ടരെന്ന് അവരുടെ ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്ന് മൈക്ക് വെളിപ്പെടുത്തുന്നു.
രഹസ്യക്യാമറകള്‍ ഉപയോഗിച്ചാണ് സ്റ്റാസി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടികളെ വില്‍ക്കാന്‍ തയ്യാറായ മറ്റൊരു സംഘം മാതാപിതാക്കളെയും മൈക്കിന്റെ സഹായത്തോടെ സ്റ്റാസി കണ്ടെത്തി. തങ്ങളുടെ മക്കള്‍ ഈ വൈകൃതങ്ങള്‍ക്കെല്ലാം തയ്യാറാണെന്നാണ് മാതാപിതാക്കള്‍ സ്റ്റാസിയോടും മൈക്കിനോടും പറഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല