മാധ്യമ ഭീമന്മാരായ ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന്) 2000 ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തികമാന്ദ്യം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരുടെ പിരിച്ചുവിടലെന്ന് ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ മാര്‍ക് തോംപ്സണ് പറഞ്ഞു.
2017 ഓടെ മൊത്തം ചെലവിന്റെ 20 ശതമാനത്തോളം കുറയ്ക്കാനുള്ള സാമ്പത്തികാസൂത്രണമാണ് കമ്പനി നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് മാര്‍ക് തോംപ്സണ് വ്യക്തമാക്കി. ഒറ്റയടിക്കല്ല അഞ്ച്് വര്‍ഷം കൊണ്ടാണ് 2000 ജീവനക്കാരെ പിരിച്ചുവിടുകയെന്നും കമ്പനി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല