നല്ല ചുറുചുറുക്കോടെ രാജ്യങ്ങള്‍തോറും ഓടി നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ മരണം പ്രഖ്യാപിക്കാന്‍ ബിസിസി ഇപ്പോഴേ തയ്യാറെടുക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടോ? എന്നാല്‍ ഞെട്ടേണ്ട കാര്യമില്ല. സംഗതി സത്യമാണ്. പഴയ വിവാദങ്ങള്‍ ഓര്‍മ്മയുള്ളതുകൊണ്ടാണ് ബിസിസി ഇപ്പോള്‍ത്തന്നെ തയ്യാറെടുക്കുന്നത്. ഇപ്പോഴത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ അമ്മയുടെ മരണം പ്രഖ്യാപിച്ച ബിസിസി ഏറെ പുലിവാല് പിടിച്ചിരുന്നു. കാരണം വേറൊന്നുമല്ല ബ്രിട്ടിഷ് രാജകുടുംബാംഗത്തിന്റെ മരണം പ്രഖ്യാപിക്കുന്ന സമയത്ത് അണിയേണ്ട വസ്ത്രങ്ങളല്ല അന്നത്തെ വാര്‍ത്ത വായനക്കാരന്‍ ധരിച്ചിരുന്നത് എന്നായിരുന്നു ഉയര്‍ന്നിരുന്ന പ്രധാന ആരോപണം.
ഗ്രേ നിറത്തിലുള്ള സ്യൂട്ടും ബര്‍ഗുണ്ടി നിറത്തിലുള്ള ടൈയും അണിഞ്ഞാണ് ബിബിസിയിലെ മുതിര്‍ന്ന വാര്‍ത്ത അവതാരകന്‍ പീറ്റര്‍ സിസന്‍ രാജ്ഞിയുടെ അമ്മയുടെ മരണം പ്രഖ്യാപിച്ചത്. അത് വന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്തുകൊണ്ട് വാര്‍ത്ത വായിക്കുന്നയാള്‍ കറുത്ത സ്യൂട്ടും കറുത്ത ടൈയും അണിഞ്ഞില്ല എന്നതായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം.
ഇപ്പോള്‍ രാജ്ഞിയുടെ മരണം പ്രഖ്യാപിക്കേണ്ട രീതിയെക്കുറിച്ചാണ് ബിബിസിയിലെ അവതാരകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഓരോ വാര്‍ത്തയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാണ് ശ്രമിക്കുന്നത്- ബിബിസി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2002ലാണ് ഏറെ വിവാദമുണ്ടാക്കിയ സംഭവമുണ്ടാക്കിയത്.
രാജ്ഞിയുടെ അമ്മയുടെ രാജകീയമായി പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തങ്ങളുടെ പ്രൗഡിക്ക് യോജിച്ച തരത്തിലല്ല ബിബിസ അവതാരകന്‍ മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ ബിബിസിയെ അറിയിക്കുകയായിരുന്നു. ബ്രിട്ടണിലെ മാദ്ധ്യമങ്ങള്‍ ഏറെനാള്‍ കൊണ്ടുനടന്ന വിവാദമായിരുന്നു അത്. ഇപ്പോഴത്തെ അവതാരകരായ എഡ്വേര്‍ഡും മിച്ചലുമാണ് മരണവാര്‍ത്ത വായിക്കാനുള്ള പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല