സ്വന്തം ലേഖകന്‍: തായ്ലന്ഡ് രാജാവിനെ അപമാനിച്ചു, ബിബിസിയുടെ തായ് വെബ്സൈറ്റിനെതിരെ അന്വേഷണം. പുതിയ തായ് രാജാവ് വജ്രലോംഗ്കോണിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ പ്രാദേശിക ഭാഷാ വിഭാഗത്തിനെതിരേയാണ് തായ് സര്‍ക്കാരിന്റെ നടപടി;.
ബിബിസിയുടെ ഓണ്‍ലൈനില്‍ രാജാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം പ്രസിദ്ധീകരിച്ചു എന്നാണ് കേസ്. പുതിയ രാജാവ് മഹാ വജ്രലോംഗ്കോണിന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ചായിരുന്നു പരാമര്‍ശം. ഇത് നവമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കേസ് അന്വേഷിക്കുന്നതിനായി 10 അംഗ തായ്ലന്ഡ് പോലീസ് സംഘം ബിബിസി ആസ്ഥാനത്തെത്തി.
രാജാവിനെ അപമാനിക്കാന്‍ ശ്രമിച്ചകേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് തായ് ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രവിത് വോംഗ്സുവോണ് സ്ഥിരീകരിച്ചു.
രാജാധികാരത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ തായ്ലന്ഡില് വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മൂന്നു മുതല്‍ ഏഴു വര്‍ഷംവരെ കുറ്റക്കാര്‍ക്കു ശിക്ഷ ലഭിച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല