ബിസിസിഐ പ്രസിഡന്റായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യവാണ് വൈസ് പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു ഡാല്‍മിയയുടെ തെരെഞ്ഞെടുപ്പ്. പതിനാറ് വോട്ടുക്കള്‍ നേടിയാണ് പശ്ചിമ മേഖലയുടെ പ്രതിനിധിയായി ടി.സി. മാത്യു തെരെഞ്ഞെടുക്കപ്പെട്ടത്.
നിലവിലുള്ള സെക്രട്ടറി സഞ്ജയ് പട്ടേള്‍ തല്‍സ്ഥാനത്ത് തുടരും. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് ചൗധരിയാണ് ട്രെഷറര്‍. ഡാല്‍മിയ വിഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശരത് പവാറിനും കൂട്ടര്‍ക്കും അവസാന പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പിന്‍വാങ്ങേണ്ടി വന്നു.
പ്രസിഡന്റായി ഡാല്‍മിയയുടെ രണ്ടാമൂഴമാണ് ഇത്തവണ. 2001, 2004 കാലഘട്ടത്തില്‍ ഡാല്‍മിയയായിരുന്നു പ്രസിഡന്റ്. കൂടാതെ ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് എന്‍. ശ്രീനിവാസന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിട്ടു നിന്നപ്പോഴും ഡാല്‍മിയയാണ് ചുമതല വഹിച്ചിരുന്നത്.
ആറ് കിഴക്കന്‍ മേഖലകളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞതാണ് ഡാല്‍മിയക്ക് ബലമായത്. എന്നാല്‍ ഇത് ശര്‍ത് പവാറിന്റെ പ്രസിഡന്റ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. സുപ്രീം കോടതി കോടതിലക്ഷ്യത്തിന് ശാസിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ കോഴയിലെ നായകനും മുന്‍ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന് ഇത്തവണ മത്സരിക്കാന്‍ കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല