സ്വന്തം ലേഖകന്‍: വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബിയറടി ചിത്രം, നെറ്റി ചുളിച്ച് ബിസിസിഐ. വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ കളത്തിനു പുറത്തെ പെരുമാറ്റത്തില്‍ ബിസിസിഐക്ക് അത്ര തൃപ്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിയര്‍ കുടിക്കുന്ന ചിത്രം ടീമിലെ യുവതാരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് അതൃപ്തി അറിയിച്ച് ബിസിസിഐ രംഗത്തെത്തിയത്.
ഇക്കാര്യം കളിക്കാരെ നേരിട്ട് അറിയിച്ചില്ലെങ്കിലും പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തണമെന്ന് താരങ്ങളെ ഉപദേശിക്കാന്‍ ടീം മാനേജര്‍ റിയാസ് ഭഗ്‌വാനെ ബിസിസിഐ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരങ്ങള്‍ കളിക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയുള്ളവരാകണം. നിരവധി കുട്ടികള്‍ ക്രിക്കറ്റ് താരങ്ങളുടെ കളിക്കളത്തിനകത്തേയും പുറത്തേയും പെരുമാറ്റം ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യം താരങ്ങളുടെ ഓര്‍മയില്‍ എപ്പോഴും ഇരിക്കണമെന്നും ബിസിസിഐ അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.
വിന്‍ഡീസ് ബോര്‍ഡിനെതിരെ സന്നാഹ മത്സരത്തിനു മുന്നോടിയായി സെന്റ്. നെവിസിലെ ബീച്ചില്‍ ഒഴിവുസമയം ചെലവഴിക്കാനെത്തിയ യുവതാരങ്ങളാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ശ്രദ്ധയില്‍പ്പെട്ട ബിസിസിഐ അംഗങ്ങളില്‍ ചിലര്‍ സംഭവത്തില്‍ അനിഷ്ടം രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ താരങ്ങള്‍ ഔദ്യോഗിക പേജുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്തു. കെ.എല്‍. രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ്, സ്റ്റാഫംഗം എന്നിവരായിരുന്നു ചിത്രത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല