ജിബി: ”നമുക്കൊന്നിക്കാം, കൈകോര്‍ക്കാം, ഒരു നല്ല നാളേക്കായ്.’ നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരു പിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ചു, പിറന്ന നാടിന്റെ ഗൃഹാതുരത്വ സ്മരണകളുമായി, ഒരു പാട് സ്‌നേഹത്തോടെ വീണ്ടുമൊരു ഓണക്കാലത്തു അവരൊന്നിക്കുന്നു.
രാവിലെ അത്തപൂക്കളമൊരുക്കി മാവേലിക്ക് സ്വീകരണം നല്കിക്കൊണ്ടായിരിക്കും ഓണാഘോഷപരിപാടികള്‍ ആരംഭിക്കുക.
ഏറെ വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതായിരിക്കും ഈ തവണത്തെ ഓണാഘോഷം എന്ന് പ്രസിഡന്റ് ജിബി ജോര്‍ജ് മട്ടക്കല്‍ അറിയിച്ചു. തങ്ങളുടെ അമരക്കാരന് പൂര്‍ണ്ണ പിന്തുണയുമായി വൈസ് പ്രസിഡന്റ് ജോയ് ആന്റണി, സെക്രട്ടറി ബിനോയ് മാത്യു, ട്രഷറര്‍ സനല്‍ പണിക്കര്‍ എന്നിവര്‍ കൈ കോര്‍ക്കുമ്പോള്‍ ശക്തിയും ഓജസ്സും നേര്‍ന്നു കൊണ്ട് വനിത പ്രതിനിധികളായി ലീന ശ്രീകുമാറും, ലിറ്റി ജിജോയും ഒന്നിക്കുന്നു.
BCMC യുടെ ശക്തിയും തിളക്കവുമായ Youth R S ആയിരിക്കും കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കുക. യുക്മയുടെ ഈ വര്‍ഷത്തെ Sports National Winners ആയ BCMC, UKMA യുടെ ഏറ്റവും നല്ല അസോസിയേഷനുള്ള രണ്ടാം സ്ഥാനവും കരസ്ഥമായാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ നേട്ടങ്ങള്‍ കൊയ്തുകൊണ്ട് വിജയം കെട്ടിപ്പിടിക്കുന്ന BCMC യുടെ അഭിമാനമായ, സിറോഷ് ഫ്രാന്‍സിസ് ക്യാപ്റ്റനയ വടം വലി ടീമിനെ ആദരിക്കല്‍, കായിക മത്സരങ്ങളില്‍ BCMC യുടെ യശ്ശസ്സു വാനോളം ഉയര്‍ത്തിയ കലാകായിക പ്രതിഭകളെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഒരു കുടക്കീഴില്‍ അണി ചേരാനുള്ള നല്ല മനസും, ഐക്യവുമുള്ള ഒരു കൂട്ടം കുടുംബങ്ങളുടെ പ്രാര്‍ത്ഥനയും, സഹകരണവും, അതോടൊപ്പം ഇതിനു മുന്‍പുണ്ടായിരുന്ന നേതൃത്വങ്ങളുടെ പ്രയത്‌നവുമാണ് BCMC യുടെ വിജയം എന്നും, അവരുടെ താല്പര്യങ്ങളെ നിറവേറ്റാന്‍ മുന്‍നിരയില്‍ നില്‍ക്കാനായത്തില്‍ അഭിമാനം കൊള്ളുന്നു എന്നും കമ്മിറ്റി അംഗങ്ങള്‍ രേഖപ്പെടുത്തി. രാത്രി 9.30 ന് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും.
ആഘോഷം നടക്കുന്ന വേദിയുടെ വിലാസം,
St. Giles Hall, Sheldon, B26 3TT.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല