സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ യുവതീ യുവാക്കള്‍ക്ക് ചൂരലടി ശിക്ഷ, കുറ്റം അടുത്തിടപഴകിയത്. ആണ്‍ സുഹൃത്തിനോട് അടുത്തിടപഴകിയ ഒരു യുവതിക്ക് ലഭിച്ചത് 23 ചൂരലടികളാണ്. ഇന്തോനേഷ്യയിലെ അക്കെയിലാണ് ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ നടന്നത്. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ പാലിച്ചിരിക്കേണ്ട നിയമം ലംഘിച്ച 13 പേരെയാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.
ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് ഇതുസംബന്ധിച്ച വാര്‍ത്തയും ചിത്രങ്ങളും പുറത്തുവിട്ടത്. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ്ഗാനുരാഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മര്‍ദനം. 21 നും 30 ഇടയ്ക്ക് പ്രായമുള്ളവരാണ് ശിക്ഷക്ക് ഇരയായത്. ഇക്കൂട്ടത്തില്‍ പരസ്യമായി കെട്ടിപ്പിടിച്ചവരും ഉമ്മവച്ചവരും ഉള്‍പ്പെടും.
ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ഒന്‍പതു മുതല്‍ 25 അടി വരെയാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22 കാരിയായ ഒരു യുവതിയുടെ ശിക്ഷ മാറ്റിവെച്ചു. ഭാവിയില്‍ ആരും ഇത്തരം നിയമലംഘനങ്ങള്‍ നടത്താതിരിക്കാനാണ് പരസ്യ ചൂരല്‍പ്രയോഗം കര്‍ശനമായി നടപ്പാക്കുന്നതെന്ന് അക്കെ ഡെപ്യൂട്ടി മേയര്‍ സൈനാല്‍ ആരിഫിന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല