വാഷിംങ്ടണ്‍; യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ മകന്‍ ജോസഫ് ബ്യൂ ബിഡന്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഏറെ നാളായി ഇദ്ദേഹം ബ്രെയിന്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
2010 മുതല്‍ ബിഡന് ക്യാന്‍സര്‍ അസുഖം ഉണ്ടായിരുന്നു. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ക്യാന്‍സറിന്റെ കാര്യം അറിഞ്ഞത്. ഇതിന് ശേഷവും അദ്ദേഹം കുറച്ചുകാലം പൊതുരംഗത്തുണ്ടായിരുന്നു.
ഡെല്‍വെയറിന്റെ അറ്റോണി ജനറലായി ബ്യൂ ബിഡന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2014ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സ്ഥാനം ഒഴിയുകയാണെന്നായിരുന്നു ബ്യൂ ബിഡന്‍ പറഞ്ഞത്.
അമ്മയില്ലാത്ത ബ്യൂ ബിഡനെയും സഹോദരനെയും ജോ ബിഡന്‍ തനിച്ചാണ് വളര്‍ത്തിയത്. പിന്നീട് കുട്ടികള്‍ക്ക് പ്രായമായപ്പോല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ജോ ബിഡന്‍ ജില്‍ ബിഡനെ വിവാഹം കഴിച്ചത്. അദ്ദേഹം സിംഗിള്‍ പേരന്റ്ഹുഡാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ബയോഗ്രഫിയില്‍ എഴുതിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല