ബോഡിഗാര്‍ഡിനും ട്രാഫിക്കിനും പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി റീമേക് ചെയ്യപ്പെടുന്നു. മലയാളത്തിന് പുതുമ സമ്മാനിച്ച വി.കെ പ്രകാശ് ചിത്രമായ ‘ബ്യൂട്ടിഫുളാ’ണ് നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത്. ബോളിവുഡിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകളുമാണ് ബ്യൂട്ടിഫുളിന് ഒരുങ്ങുന്നത്.
ഒരു കോടി രൂപയ്ക്കാണ് റീമേക്ക് അവകാശം വിറ്റുപോയത്. ബോളിവുഡില്‍ രണ്‍വീര്‍ ഷൂറി, കൊങ്കണ സെന്‍, വിനയ് പഥക് എന്നിവരാകും പ്രധാന വേഷങ്ങള്‍ ചെയ്യുക. ഹിന്ദി പതിപ്പ് വി.കെ പ്രകാശ് തന്നെ സംവിധാനം ചെയ്യുമെന്നാണ് സൂചന.
അനൂപ് മേനോനും ഇതില്‍ അഭിനയിക്കും. പക്ഷേ മലയാളത്തില്‍ ചെയ്ത ജയസൂര്യയുടെ സഹചാരിയുടെ റോളിന് പകരം ടിനി ടോം ചെയ്ത കഥാപാത്രമാകും അനൂപ് മേനോന്‍ അവതരിപ്പിക്കുക. കന്നടത്തില്‍ സുദീപാകും പ്രധാന വേഷം ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല