ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റര്‍ വിഷു ആഘോഷങ്ങള്‍ ഈസ്റര്‍ ദിനമായ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതല്‍ 11 മണി വരെ ഷോട്ട്സ്റ്റോണ്‍ വില്ലേജ് ഹാളില്‍ ആഘോഷപൂര്‍വ്വം നടത്തുന്നു. ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവധ കലാപരിപാടികളും ബൈബിളിനെ ആസ്പദമാക്കിയുള്ള സ്കിറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.
അസോസിയേഷന്‍ അംഗങ്ങള്‍ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഈസ്റര്‍ സദ്യയും ഉണ്ടായിരിക്കും. ആഘോഷപരിപാടികളിലേക്ക് എല്ലാ മെമ്പര്‍മാരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അഡ്രസ്സ്:
Shorstown Village Hall
Shorstown Avenue
MK 42 OFB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല