1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

സാബു കാലടി

മറ്റ് സംഘടനകള്‍ക്ക് മാതൃകയായി ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസ്സിയേഷന്‍ വിദേശികളുടെ മേല്‍ക്കൊയ്മ ഒഴിവാക്കി സ്വന്തം അസോസ്സിയേഷനിലെ തന്നെ മുതിര്‍ന്ന പ്രവര്‍ത്തകരായ ജോണ്‍, ജേക്കബ്, വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി അസോസ്സിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

മറ്റുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ലാളിത്വം, പരസ്പര ബഹുമാനം, ഒത്തൊരുമ എന്നീ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘടനയുടെ തന്നെ രക്ഷാധികാരിയായ ഡായി ചേട്ടനാണ് മാവേലി വേഷമിട്ടത്. മാര്‍സ്റ്റണ്‍ കേരള അസോസ്സിയേഷന്റെ നേതൃത്വത്തിലുള്ള എഴംഗസംഘ ചെണ്ടമേളത്തിന്റെ അരങ്ങേറ്റപ്രകടനം എല്ലാവരിലും അതിശയം ഉളവാക്കി. ഏകദേശം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി മുപ്പത്തിയാറ് വിഭവങ്ങള്‍ അടങ്ങിയ സംഘടന തന്നെ പാകം ചെയ്ത് ഒരുക്കിയ ഓണസദ്യ മുന്നറോളം പേര്‍ ആസ്വദിച്ചു.

ഓണ സദ്യയ്ക്ക് ശേഷം കേരള കലാമണ്ഡലം അണിയിച്ചൊരുക്കിയ തിരുവാതിരകളി അവതരിപ്പിച്ചു. പ്രായഭേദമന്യേ നടന്ന മുപ്പത്തിയഞ്ചോളം കലാപരിപാടികള്‍ക്ക് ശേഷം നോര്‍ത്ത് ആംട്ടണ്‍ ബീറ്റ്‌സിന്റെ ഗാനമേളയും നടന്നു. രാത്രി 9 മണിക്ക് ഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.