സാബു കാലടി
ബെഡ്ഫോഡ് മാര്‍സ്റ്റന്‍ കേരള അസോസിയേഷന്‍ സെപ്റ്റംബര്‍ പതിനേഴാം തിയ്യതി ശനിയാഴ്ച കോസ്റ്റണ്‍ അഡിസന്‍ ഹാളില്‍ വ്ഴ്ച്ചു രാവിലെ പത്തു മുതല്‍ വൈകീട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഓണ ദിവസമായ സെപ്റ്റംബര്‍ ഒന്‍പതാം തിയ്യതി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പരസ്പരം കൈമാറിക്കൊണ്ട് മലയാളികളെല്ലാം ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ മൂന്നാം തിയ്യതി കോസ്റ്റണ്‍ സ്പ്രിംഗ് ഫീല്‍ഡ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് അരങ്ങേറിയ മുഴുദിന കായിക മത്സരങ്ങള്‍ സംഘടനാ അംഗങ്ങള്‍ക്ക് ഉണ്മെഷതിന്റെയും ആവേശത്തിന്റെയും അനുഭൂതി പകര്‍ന്നു. ആ ദിവസം തന്നെ സംഘടന ഒരുക്കിയ ഉച്ച ഭക്ഷണത്തിന് ശേഷം ഫുഡ്ബോള്‍, ക്രിക്കറ്റ്, മാമാങ്കങ്ങളും തീവ്രമായ കായിക വാശിയോടെ അണിനിരന്നു. കായിക മത്സരങ്ങള്‍ക്ക് ശേഷം രാത്രി ഏഴ് മണിയോടെ വൈകീട്ടത്തെ ഭക്ഷണം കഴിച്ച ശേഷമാണ് സംഘടനാ അംഗങ്ങള്‍ പിരിഞ്ഞത്.
പതിനേഴാം തിയ്യതി ശനിയാഴ്ച നടത്തപ്പെടുന്ന ഓണാഘോഷങ്ങളുടെ വിജയത്തിന് വേണ്ടി വിവിധ ആഘോഷ കമ്മറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. പരമ്പരാഗത രീതിയിലുള്ള മാവേലി തമ്പുരാനും അതിനോട് അനുബന്ധിച്ചുള്ള തിരുവാതിരക്കളിയും അനുബന്ധ നൃത്ത പരിപാടികളും പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. യുകെയില്‍ ഉള്ള എല്ലാ മലയാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ബിഎംകെഎ പത്തു അംഗങ്ങളടങ്ങുന്ന ചെണ്ട മേളവും പതിനഞ്ചോളം പേരടങ്ങുന്ന ‘ജലോത്സവും’ അണിനിരത്തുന്നു. പതിനേഴാം തിയ്യതിയിലെ ഓണാഘോഷത്തിനു ശേഷം യുകെയില്‍ അങ്ങോളം ഇങ്ങോളം ഈ ജലോത്സവം സംസാര വിഷയമാകുമെന്ന് സംഘടന തീര്‍ത്തും അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല