റെഞ്ചു അലക്സ്
ബെഡ്ഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇക്കഴിഞ്ഞ പത്താം തിയ്യതി ശനിയാഴ്ച രെമ്പ്സ്റ്റോണ്‍ അഡിസന്‍ സെന്റര്‍ ഹാളില്‍ നടന്നു. രാവിലെ 9 .30 ന് മാവേലിയെയും മുഖ്യാഥിതി ആയിരുന്ന ബെഡ്ഫോര്‍ഡ് മേയര്‍ ഡോവ് ഹോടിസണിനെയും ചെണ്ടമേളത്തിന്റെയും താലപ്പോലിയുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് ആനയിച്ചു.
ബെഡ്ഫോര്‍ഡ് മേയറും മാവേലിയും മുതിര്‍ന്ന മാതാപിതാക്കളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഓണാഘോഷത്തിനു തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന വിവിധയിനം കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത് വന്‍ വിജയമാക്കി തീര്‍ത്തു.
സ്പോര്‍ട്സിലും വിവിധയിനം കലാപരിപാടികളിലും പങ്കെടുത്ത കുട്ടികള്‍ക്ക് ഡോ: എന്സന്‍ തോമസ് സമ്മാനങ്ങളും ബി എം എ യുടെ ലോഗോ പതിച്ച സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
തട്ടുകട റെസ്റ്റൊരണ്ട് ഒരുക്കിയ വിഭവ സമൃദമായ ഓണസദ്യ ഒരു വേറിട്ട അനുഭവമായിരുന്നു. 5.30 ട കൂടി നടന്ന വാശിയേറിയ വടംവലി മത്സരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും orupole ആവേശം ഉണര്‍ത്തി. ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ ബി \ എം എ അംഗങ്ങള്‍ക്കും ബി എം എ എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല