ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവര്‍ഷാഘോഷം പരിപാടികളുടെ അവതരണമികവുകൊണ്ടും വൈവിധ്യംകൊണ്ടും വേറിട്ട അനുഭവമായി. ശനിയാഴ്ച കെംപ്സ്റ്റന്‍ അഡീസന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ബൈജു അലക്‌സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ക്രിസ്മസിനെ ആസ്പദമാക്കി ഗ്രൂപ്പടിസ്ഥാനത്തില്‍ നടത്തിയ സ്‌കിറ്റ് മത്സരങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നടനകലയുടെ ലാസ്യ ഭാവ താളങ്ങള്‍ സമന്വയിപ്പിച്ച് ബിഎംഎ യൂത്ത്‌സ് അവതരിപ്പിച്ച നൃത്തങ്ങളും, ഹാസ്യരസം നിറഞ്ഞ് നിന്ന സ്‌കിറ്റുകളും ആലാപനത്തിന്റെ ആഴങ്ങള്‍ തേടിയ പാട്ടുകളും ആഘോഷങ്ങള്‍ വര്‍ണാഭമാക്കി. വൈകിട്ട് 6 മുതല്‍ 11.30 വരെ നീണ്ട ആഘോഷത്തില്‍ പങ്കെടുത്തുവര്‍ക്ക് ഉത്സവരാവ് സമ്മാനിച്ചു. രുചികരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല