സ്വന്തം ലേഖകന്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി ബെഡ്‌റൂം ജിഹാദികള്‍ പിടിമുറുക്കുന്നു. ഇന്ത്യന്‍ സേനക്കെതിരെ തെരുവുകളിലും മലമടക്കുകളിലും യുദ്ധം ചെയ്യുന്ന പതിവുരീതി വിട്ട്, വീടിന്റെ സുരക്ഷയ്ക്കുള്ളില്‍ ഇരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ബെഡ്‌റൂം ജിഹാദികളുടെ രീതി. വീടുകളിലിരുന്ന് കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ച് കശ്മീരിലും പുറത്തും വിദേഷ്വം പ്രചരണം നടത്തുകയാണ് ഇവരുടെ പ്രധാന ചുമതല.
സമൂഹ മാധ്യമങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളും നുണ പ്രചരണങ്ങളും വളച്ചൊടിച്ച വാര്‍ത്തകളും സൃഷ്ടിക്കുന്ന ഇവരുടേത് പുതിയ രീതിയാണെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ പറയുന്നു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കശ്മീരി യുവാക്കളുടെ കല്ലേറിന് പിന്നില്‍ ഇത്തരം പ്രചാരണങ്ങളാണ്. കശ്മീരി യുവാക്കളെ അംഗങ്ങളാക്കിയിട്ടുള്ള ഒട്ടനവധി ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ഇവയില്‍ മിക്കതിന്റെയും ഗ്രൂപ്പ് അഡ്മിന്‍ പാക്സ്ഥാനില്‍ നിന്നുള്ള ഭീകരരാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സൈന്യവും ഭീകരരും തമ്മില്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് കശ്മീരി യുവാക്കളെ എത്തിക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ ഭീകരര്‍ ഉപായോഗിക്കുന്നതായി മുന്‍പും കണ്ടെത്തിയിരുന്നു. ഭീകരരുടെ ഈ പുതിയ യുദ്ധശൈലി സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല