സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര ബീഫ് നിരോധന നിയമം നിലവില്‍ വന്നതിനു ശേഷം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മലെഗോണ്‍ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ആസാദ് നഗര്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവസ്ഥലത്തു നിന്ന് രണ്ട് പശുക്കിടാക്കളുടെ തലയും 150 കിലോഗ്രാം മാട്ടിറച്ചിയും പൊലീസ് പിടിച്ചേടുത്തു. സാമ്പിളുകള്‍ പരിശോധനകള്‍ക്കായി മുംബൈ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ശേഷിക്കുന്നവ നശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഗോവധത്തിനും മാട്ടിറച്ചി കൈവശം വച്ചതിനും വില്ക്കാന് ശ്രമിച്ചതിനും റഷീദ്, ഹമീദ്, ആസിഫ് തലതി എന്നിവര്‍ക്കെരെ കേസെടുത്തതായി അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ശിവാജി ബന്ദേവാദ് മാധ്യങ്ങളോട് പറഞ്ഞു. ഒളിവിലായ പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം മാര്‍ച്ച് 4 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പിലാക്കിയിരുന്നു. നിയമ പ്രകാരം അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനായി ഗാന്ധിജിയും കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയും ഗോവധ നിരോധനത്തെ പിന്താങ്ങിയിരുന്നു എന്ന പ്രസ്താവനയുമായി മന്ത്രി സുധീര്‍ മങ്കണ്ടിവാര് ഇന്നലെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും ബീഫ് നിരോധനത്തെ വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല