1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമ മന്ത്രാലയത്തിന്റെ സഹായം തേടി.

ഭരണഘടനയുടെ 48 മത് വകുപ്പ് പ്രകാരം പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാം. ഇത് ഭരണഘടനാപരമായി ഒരു നിയമമായി കൊണ്ടുവരാന്‍ കഴിയുമോ എന്ന സാധ്യതയാണ് കേന്ദ്ര സര്‍ക്കാര്‍ ആരായുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളാണ് എടുക്കേണ്ടത്. നിലവില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ കൊണ്ടു വന്ന നിയമം മറ്റു സംസ്ഥാനങ്ങളുടെ പരിഗണനക്ക് അയക്കും.

എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് കണ്ടറിയണം. മഹാരഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധനം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

വ്യക്തി സ്വാത്രന്ത്യത്തിനു മേലുള്ള കടന്ന കയറ്റമാണ് ബീഫ് നിരോധനമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.