സ്വന്തം ലേഖകന്‍: ബാഗില്‍ പശുവിറച്ചി എന്ന് ആരോപിച്ച് ദമ്പതികളെ തീവണ്ടിയില്‍ മര്‍ദ്ദിച്ചു, മധ്യപ്രദേശില്‍ ദാദ്രി മോഡല്‍ സംഭവം. ഖുഷിനഗര്‍ എക്‌സ്‌പ്രെസില്‍ യാത്ര ചെയ്ത മുഹമ്മദ് ഹുസൈന്‍, നസീമ എന്നീ ദമ്പതികളാണ് മര്‍ദ്ദനത്തിന് ഇരയായത്. ബുധനാഴ്ചയായിരുന്നു സംഭവം.
ദാര്‍ദ ജില്ലയിലെ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ ഗുരുരകഷക് സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. എ്ന്നാല്‍ തങ്ങള്‍ ആട്ടിറച്ചി മാത്രമേ കഴിക്കാറുവെന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ട്രെയിനില്‍ കണ്ടെത്തിയ സൂക്ഷിച്ച പൊതി ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പൊതി കണ്ടെത്തിയ സംഘം തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.
ഉത്തരപ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവത്തിന് സമാനമാണിത്. പശുവിറച്ചി് സൂക്ഷിച്ചുവെന്ന് ആരോപിച്ച 50 കാരനായ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല