അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരണമടഞ്ഞ ബീന ജിബി(31)ക്ക് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മ്യതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച (ഡിസംബര്‍ 26) രാവിലെ 11 ന് കോഴിക്കോട് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കും.
മ്യതദേഹം ഡബ്ളിനിലും പൊതുദര്‍ശനത്തിന് വെച്ചു. നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. പ്രത്യേകപ്രാര്‍ത്ഥനകളും നടന്നു. വിവിധ മലയാളി അസോസിയേഷനുകള്‍ അനുശോചനം രേഖപ്പെടുത്തി. വിമാനമാര്‍ഗം കൊച്ചിയിലേക്ക് മൃതദേഹം കൊണ്‍ടുപോകും. ബീനയുടെ ഭര്‍ത്താവ് ജിബിയും ,8 മാസം പ്രായമുള്ള കുട്ടിയും, ബീനയുടെ സഹോദരിയും ഇതിനോട് അനുബന്ധിച്ച് കോഴിക്കോട്ടെക്ക് യാത്രയായി.
ബുധനാഴ്ച വൈകുന്നേരംരം ഡബ്ളിന്‍ കൂമ്പ് ഹോസ്പിറ്റലിന് സമീപമുള്ള റോം മോസി & സണ്‍സ് ഫര്‍ണറല്‍ ഡയറക്ടേഴ്സില്‍ ബീനക്കായി നടത്തിയ പ്രാര്‍ത്ഥനയില്‍ ഫാ. മാത്യു അറíപ്പറമ്പില്‍, ഫാ.ആന്റണി, ഫാ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ബീനയുടെ മൃതശരീരം കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി മലയാളികളും, വിവിധ മലയാളി സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ വന്‍ ജനാവലി എത്തിയിരുന്നു.
ശനിയാഴ്ച വെളുപ്പിന് 3:30 ന് കൊച്ചിയിലെത്തുന്ന മൃതദേഹം കണ്ണൂരില്‍ ബീനയുടെ വീട്ടിലെത്തിക്കുന്നതും പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിക്കുതുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ബീനയുടെ മൃതദേഹം ജിബിയുടെ വീട്ടില്‍ എത്തിക്കുന്നതും, ഓസ്ട്രേലിയയിലുള്ള ബീനയുടെ സഹോദരി എത്തിയ ശേഷം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പേരാമ്പ്ര ചക്കിട്ടപ്പാറ സെ.ആന്റണീസ് ദേവാലയത്തില്‍ സംസ്കരിക്കുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല