സ്വന്തം ലേഖകന്‍: ബംഗുളൂരുവില്‍ 19 കാരിയെ പീഡിപ്പിച്ച നൈജീരിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റ്യന്ര്‍ ചിദിബെരെ ചെക്കോവ് എന്ന 28 കാരനെയാണ് പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ നൈജീരിയയിലെ ഫെസ്റ്റാക് സ്വദേശിയാണ്. ചെക്കോവിന്റെ കൂട്ടുക്കാരന്റെ വീട്ടില്‍ വച്ച് കൂട്ടുക്കാരനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു പീഡനം. കൂട്ടുക്കാരന്റെ ഭാര്യയെ കാണാനെത്തിയതായിരുന്നു യുവതി.
സംഭവം നടന്നത് ഓഗസ്റ്റിലാണെങ്കിലും പീഡനത്തിന് ശേഷം യുവതി ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ പുറത്തറഞ്ഞില്ല. ചികിത്സക്കു ശേഷം ശേഷം ഇവര്‍ പോലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസ് ചെക്കോവിനെ അറസറ്റ് ചെയ്തത്. ഇയാളെ 40 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ചെക്കോവിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസും ഇറക്കിയിട്ടുണ്ട്. 2013 ലാണ് ചെക്കോവ് മെഡിക്കല്‍ അറ്റന്‍ഡ് വിസയില്‍ ഇന്ത്യയിലെത്തിയത്. ഇതിന് ശേഷം മിസോറാമിലെ ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. അവധി കഴിഞ്ഞിട്ടും മിസോറാമില്‍ തന്നെ താമസിച്ച ഇയാളെ ഐസ്വാള്‍ പോലിസ് അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ബംഗളൂരുവില്‍ കൂട്ടുക്കാരന്റെയും ഭാര്യയുടെയും ഒപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പീഡനത്തിന് ശേഷം ഇയാള്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി നഗരത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുകയായിരുന്നു. കൂട്ടുക്കാരനെയും ഭാര്യയെയും ബിസിനസ്സുക്കാരനാണ് താന്‍ എന്നു പറഞ്ഞ് പറ്റിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല