1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

ജോസ്‌ മാത്യു

ബെല്‍ഫാസ്റ്റ് സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ 2012 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9.00 മുതല്‍ ഊശാനയുടെ ശിശ്രൂഷകളും, ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും, ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും, ഏപ്രില്‍ 7 ശനിയഴ്ച വൈകിട്ട് 5.00 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും തുര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നതായിരിക്കും.

ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ റവ. റോയി ജോര്‍ജ്, ( സെന്റ് മേരിസ് പള്ളി, കട്ടച്ചിറ) യുടെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും വൈകിട്ട് 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു കണ്‍വന്‍ഷനും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Secretary – Paul Kuriakose (07500709167) Treasurer – Saji George (07533029819)
പള്ളിയുടെ വിലാസം: St. Brides Parish Hall, 38 Derryvolgie Avenue, Belfast BT9 6FP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.