സ്വന്തം ലേഖകൻ: ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പിലിലേക്ക് ആദ്യദിനം വായനക്കാര്‍ നല്കിയത് 750 പൗണ്ട് പൗണ്ടാണ്. 19 പേര്‍ ചേര്‍ന്ന് കൈന്‍ഡ് ലിങ്ക് വഴി നല്കിയ തുകയും ഗിഫ്റ്റ് എയ്ഡും ചേര്‍ന്നാണ് ഈ തുക സംഭാവനയായി എത്തിയത്.
സാമ്പത്തികമായി ഏറെ പ്രയാസത്തിലൂടെ കടന്നു പോകുന്ന സമയത്താണ് തീരാവേദനയായി ബിനോയിയുടെ മരണവാര്‍ത്ത എത്തിയത്. ഇതോടെ ബിനോയിയുടെ മൃതദേഹം ബെല്‍ഫാസ്റ്റില്‍ തന്നെ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ആഗ്രഹം സഫലമാക്കാനുള്ള ഭാര്യയുടെയും മക്കളുടെയും ആഗ്രഹത്തിന് ബ്രിട്ടീഷ് മലയാളിയും പങ്ക് ചേരുകയായിരുന്നു.
ബെല്‍ഫാസ്റ്റില്‍ അടുത്ത കാലം വരെ പൊതു രംഗത്ത് സജീവം ആയിരുന്ന ബിനോയ് അഗസ്റ്റിന്‍ ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ഇരിക്കെയാണ് മരണം വിളിച്ചത്. 49 വയസായിരുന്നു പ്രായം. വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന് വിപുലമായ സൗഹൃദനിര ഉണ്ടായിരുന്നതിനാല്‍ ബെല്‍ഫാസ്റ്റിലെ നിറസാന്നിധ്യം കൂടിയായിരുന്നു.
ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലും ആയിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ ഷൈനിയുടെ വരുമാനത്തിലൂടെയാണ് വിദ്യാര്‍ത്ഥികളായ മൂന്നു മക്കളടങ്ങുന്ന കുടുംബം മുന്നോട്ടു പോയിരുന്നത്.
മരണത്തെ തുടര്‍ന്ന് മൃതദേഹം പ്രായമായ മാതാപിതാക്കളെ കാണിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടില്‍ എത്തിക്കണമെന്ന ചിന്ത ആദ്യം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മക്കളുടെ നിര്‍ബന്ധം മൂലം സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ തന്നെ നടത്തം എന്ന് തീരുമാനിക്കുക ആയിരുന്നു. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.
ബിനോയുടെ സംസ്‌കാരം 13ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ 6 വരെ പ്രത്യേക പ്രാര്‍ത്ഥനകളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് 13ന് രാവിലെ 11 മണിക്ക് സെന്റ് ബെര്‍ണടിക്ട് ചര്‍ച്ചില്‍ സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. തുടര്‍ന്ന് മില്‍ടൗണ്‍ സെമിത്തേരിയിലായിരിക്കും സംസ്‌കാരം നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല