ബെല്‍ഫാസ്റ്റ്: ഉയിര്‍പ്പ് തിരുന്നാളിന് ഒരുക്കമായി ബെല്‍ഫാസ്റ്റില്‍ ഫാ.ആന്റണി പയ്യപ്പള്ളിയും ഡിവൈന്‍ ടീമും നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 30 മുതല്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ധ്യാനം ഏപ്രില്‍ ഒന്ന് ഓശാന ഞായറാഴ്ച്ച സമാപിക്കും.
മാര്‍ച്ച് മുപ്പതാം തീയ്യതി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 മുതല്‍ വൈകുന്നേരം 6.30 വരെ സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഹാളിലും മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ സെന്റ് ഡൊമിനിക് സ്കൂള്‍ ഓഡിറ്റോറിയത്തിലുമാണ് ധ്യാനം നടക്കുക. ഓശാന ഞായര്‍ ശ്രുശ്രൂഷകള്‍ വൈകുന്നേരം 4.30 മുതല്‍ ആരംഭിക്കും.
ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് നമ്മുടെ കുടുംബങ്ങളെ നവീകരിക്കുവാന്‍ ഏവരെയും ഫാ.ആന്റണി പെരുമായന്, ഫാ.ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല