സെഹിയോന്‍ ടീം നയിക്കുന്ന ബെല്‍ഫാസ്റ്റ് യുവജന ധ്യാനം ജൂലൈ 1 മുതല്‍ 5 വരെ സെ.പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും. രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടത്തപ്പെടുന്ന യുവജന ധ്യാനത്തില്‍ അയര്‍ലണ്ട്, നോര്‍ത്തേന്‍ അയര്‍ലണ്ട്, യു.കെ എന്നിവിടങ്ങളില്‍ നിന്നുമായി നിരവധി യുവജനങ്ങള്‍ പങ്കെടുക്കും.
അവധിക്കാലം അനുഗ്രഹപ്രദമാക്കാന്‍ യുവജനങ്ങള്‍ക്ക് ലഭിച്ച ഈ സുവര്‍ണ്ണാവസരത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങള്‍ വചനം ശ്രവിച്ച്, പാപങ്ങള്‍ തിരിച്ചറിഞ്ഞ് അനുതപിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച്, ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ട്, ദൈവത്തിനും, കുടുംബത്തിനും, സമൂഹത്തിനും സ്വീകാര്യരായിത്തീരുവാന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഈ ധ്യാനത്തില്‍ മക്കളെ പങ്കെടുപ്പിക്കാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന് അറിയിച്ചു.
അന്വേഷണങ്ങള്‍ക്ക്:
മോണ്‍. ആന്റണി പെരുമായന് 07821139311
ഫാ. ജോസഫ് കറുകയില്‍ 07850402475
ഫാ. പോള്‍ മൊറെലില് 07759998317
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല