റവ.ഫാ.ആന്റണി പയ്യപ്പിള്ളി വി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച കുടുംബ നവീകരണ ധ്യാനം സൗത്ത് ആന്റ് കൊത്തര്‍ രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോക്റ്റര്‍ നോവല്‍ ട്രൈനര്‍ പിതാവിന്റെ പൈത്രുകാശിര്‍വാദത്തോടെ സമാപിച്ചു.
സമാപന ദിനമായ ഞായറാഴ്ച ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത അഭിവന്ദ്യ പിതാവ് സമാപന സന്ദേശം നല്‍കി. ധ്യാനത്തിന്റെ രണ്ടാം ദിവസം ജോസഫ് കറുകയിലച്ചന്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികനായിരുന്നു സമാപന ദിന ധ്യാനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത അഭിവന്ദ്യ പിതാവിനും അച്ചന്മാര്‍ക്കും ഭക്ത ജനങ്ങള്‍ക്കും ആന്റണി പെരുമായനച്ചന്‍ നന്ദി രേഖപ്പെടുത്തി.
മൂന്നു ദിവസത്തെ ധ്യാനത്തിലൂടെ ലഭിച്ച ആത്മീയ ചൈതന്യം അഞ്ഞൂറില്‍പ്പരം വിശ്വാസികളെ അര്‍ത്ഥ പൂര്‍ണമായ ഈസ്റ്റര്‍ ആഘോഷത്തിനു സജ്ജരാക്കി. വി.വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ആരഭം കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല