സ്വന്തം ലേഖകന്‍: കൊടുംചൂട്; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ബെല്‍ജിയത്തില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു. മൂവായിരത്തില!ധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉഷ്ണ തംരഗം കൂടുതലായി അനുഭവപ്പെടുന്ന ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.
ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യവസായ കേന്ദ്രങ്ങളും പ്രകൃതിയെ തകര്‍ക്കുന്നുവെന്നും ഇത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. തങ്ങള്‍ നടത്തുന്ന പ്രതിഷേധം ഭാവിക്കായുള്ള കരുതലിന്റെ ഭാഗമാണെന്നും എല്ലാവരുടെയും സുരക്ഷിതമായ ഭാവിയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ശക്തമായ ചൂട് ബെല്‍ജിയത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും സമ്മതിക്കുന്നു. താപനില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഗോളതാപനത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. സമാനമായ രീതിയില്‍ തുടര്‍ന്നും മാര്‍ച്ച് നടത്തി പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല