സ്വന്തം ലേഖകന്‍: ബല്‍ജിയം ഭീകരാക്രമണം, പോലീസുകാരികളെ വെട്ടിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്ച ബല്‍ജിയന്‍ നഗരമായ ഷാര്‍ലിറോയിയില്‍ രണ്ടു പോലീസുകാരികളെ വെട്ടിപ്പരിക്കേല്പിച്ചത് തങ്ങളുടെ പോരാളിയാണെന്ന് ഐഎസ് അവകാശപ്പെട്ടു. 33കാരനായ അള്‍ജീരിയന്‍ സ്വദേശി ആക്രമിയെ പോലീസ് സംഭവസ്ഥലത്തുതന്നെ വെടിവച്ചു കൊന്നിരുന്നു.
പോലീസ് സ്റ്റേഷനില്‍ എത്തിയ അക്രമി സ്‌പോര്‍ട്‌സ്ബാഗില്‍നിന്നു വെട്ടുകത്തി എടുത്തു പോലീസുകാരികളെ ആക്രമിക്കുകയായിരുന്നു. ഇതു ഭീകരാക്രമണമെന്ന നിലയ്ക്ക് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ബല്‍ജിയം അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച്22ന് ബ്രസല്‍സിലെ എയര്‍പോര്‍ട്ടിലും സമീപത്തെ മെട്രോ സ്റ്റേഷനിലും ചാവേര്‍ ബോംബാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് ബല്‍ജിയം അതീവ ജാഗ്രതയിലായിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല