സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ബെല്‍ജിയത്തില്‍ കൊച്ചുകുട്ടിക്ക് ദയാവധം, ഗുരുതരമായ രോഗം ബാധിച്ച കുട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ ദയാവധത്തിന് വിധേയമാക്കാന്‍ 2014 ല്‍ നിയമ ഭേദഗതി കൊണ്ടു വന്ന ശേഷം ആദ്യമായാണ് ഒരു കുട്ടിയെ വധിക്കുന്നത്. മരണം വരിച്ച കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഗുരുതരമായ അസുഖം ബാധിച്ച ഒരു കുട്ടിയെയാണ് ദയാവധത്തിന് വിധേയമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഡോക്ടര്‍മാരുടെ സഹായത്തോടെ ദയാവധത്തിന് വിധേയമാക്കാന്‍ 2014 ലാണ് ബെല്‍ജിയം നിയമ ഭേദഗതി കൊണ്ടുവന്നത്. 2002 ലാണ് ബെല്‍ജിയത്തില്‍ മുതിര്‍ന്നവരുടെ ദയാവധം നിയമവിധേയമാക്കിയത്. പുതിയ നിയമ ഭേദഗതിയോടെ കുട്ടികളിലും ദയാവധം അനുവദിച്ചു. ലോകത്ത് കുട്ടികളില്‍ ദയാവധം അനുവദിച്ചിട്ടുള്ള ഏക രാജ്യമാണ് ബെല്‍ജിയം.
സമീപ രാജ്യമായ നെതര്‍ലന്‍ഡില്‍ കുട്ടികളില്‍ ദയാവധം അനുവദനീയമാണെങ്കിലും കുറഞ്ഞത് പന്ത്രണ്ട് വയസ് പൂര്‍ത്തിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. ബെല്‍ജിയത്തിലെ ദേശീയ ദയാവധ നിയന്ത്രണ കമ്മറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം 2003 നും 2013 നും ഇടക്ക് ഇവിടുത്തെ യൂത്തനേഷ്യ ക്ലിനിക്കുകളില്‍ 8762 പേര്‍ ദയാവധത്തിന് വിധേയരായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല