സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ. ആക്രമണം നടത്താനായി സിറിയയില്‍നിന്ന് ഒരു സംഘം ഐഎസ് ഭീകരര്‍ യൂറോപ്പിനു തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചെന്നു ബല്‍ജിയം പോലീസ് അറിയിച്ചു. ബല്‍ജിയത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണസാധ്യത സംബന്ധിച്ചു പൊതുവായ മുന്നറിയിപ്പു കിട്ടിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.പാരീസ് പ്രാന്തത്തിലെ പോലീസ് സ്റ്റേഷനിലെ ഓഫീസറെയും ഭാര്യയെയും ഐഎസ് ഭീകരന്‍ കഴിഞ്ഞ ദിവസം കുത്തിക്കൊന്നു. ഇതെ തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷ വീണ്ടും ശക്തമാക്കി.
ആക്രമണം നടത്താനുള്ള ആയുധങ്ങളുമായാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിന്റെ വരവെന്ന് റിപ്പോര്‍ട്ടുകളുണ്ട് ആക്രമണം ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും ബ്രസല്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 22ന് 32 പേരുടെ ജീവനെടുത്ത ഇരട്ട ചാവേറാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ബ്രസല്‍സ് ഇനിയും ഫ്രാന്‍സിലാകട്ടെ യൂറോകപ്പ് നടക്കുന്നതിനാല്‍ സുരക്ഷ ഒരു തലവേദനയായി മാറുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല