സ്വന്തം ലേഖകന്‍: ധനസഹായത്തിനു പിന്നില്‍ കടക്കെണിയുടെ നിഴല്‍; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിനിന്ന് പാകിസ്താന്‍ പിന്മാറിയേക്കുമെന്ന് സൂചന. കോളനി ഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് ചൈന പാകിസ്താനായി വിഭാവനം ചെയ്യുന്നത്.
കറാച്ചിയേയും പെഷവാറിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍പാതയാണ് ഇതില്‍ മുഖ്യം. എന്നാല്‍ പാകിസ്താന്റെ പൊതുകടം വര്‍ധിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് പദ്ധതിയില്‍ പുനഃരാലോചന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ കരാറുകളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
കരാറുകളില്‍ പാകിസ്താന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു, പാകിസ്താന് വലിയ സാമ്പത്തിക ചിലവ് വരുത്തിവെക്കുന്നു, ചൈനയ്ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് പദ്ധതികള്‍ പരിശോധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല