ലണ്ടന്‍: ബ്രിട്ടന്റെ ഉദാരമായ ബെനിഫിറ്റ് സിസ്റ്റം കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും അത് നിര്‍ത്തലാക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം. യൂറോ പാര്‍ലമെന്റിലെ ഗ്രീക്ക് അംഗമാണ് ബെനിഫിറ്റ് സിസ്റ്റത്തിനെതിരെ രംഗത്ത് വന്നത്. ഉദാരമായ വ്യവസ്ഥകള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റത്തിന് കാരണമാകുമെന്നും അത് യൂറോപ്പിന്റെ മുഴുവന്‍ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കുമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. ബ്രിട്ടണ്‍ പുതുതായി പ്രഖ്യാപിച്ച നാല് മില്യണ്‍ പൗണ്ടിന്റെ ആരോഗ്യ പദ്ധതിയെ സംബന്ധിച്ചുളള ചര്‍ച്ചയിലാണ് ഗ്രീക്ക് അംഗം ബെനിഫിറ്റ് സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്.
എന്നാല്‍ ബ്രട്ടനിലെ ഉദാരമായ ബെനിഫിറ്റ് വ്യവസ്ഥകളെ കുറഞ്ഞ ചെലവില്‍ ജനങ്ങളെ അറിയിക്കാനുളള ഒരു തന്ത്രമായിരുന്നു ഇതെന്നാണ് വിദഗ്ദ്ധര്‍ ഇതിനോട് പ്രതികരിച്ചത്.ഇപ്പോള്‍ തന്നെ മറ്റ് യൂറോപ്യന്‍ രാജ്യക്കാരുടെ ഇഷ്ടസ്ഥലമാണ് ബ്രിട്ടന്‍. ബ്രട്ടന്റെ ഉദാരമായ നയങ്ങളാണ് കുടിയേറ്റത്തിന് കാരണം. പല രാജ്യങ്ങളിലും ബ്രട്ടനില്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ ഒരു ശതമാനം പോലും ലഭിക്കുന്നില്ല.
അടുത്തിടെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി റുമേനിയയില്‍ 73,000 പേരെയാണ് സോഷ്യല്‍ അസിസ്റ്റന്റ് സ്‌കീമില്‍ നിന്ന് ഒഴിവാക്കിയത്. റുമേനിയില്‍ രണ്ട് വയസ്സ് വരെ പ്രായമുളള കുട്ടിക്ക് 40 പൗണ്ടും തുടര്‍ന്ന് എട്ട് പൗണ്ടുമാണ് ഒരു മാസത്തില്‍ ലഭിക്കുന്നത്. എന്നാല്‍ യുകെയില്‍ ഇത് ആദ്യത്തെ കുട്ടിക്ക് ആഴ്ചയില്‍ 20 പൗണ്ടും തുടര്‍ന്നുളള ഓരോ കുട്ടികള്‍ക്കും 13 പൗണ്ടും വീതമാണ്. ബ്രിട്ടന്റെ സൗജന്യ ആരോഗ്യ സേവനവും പല യൂറോപ്യന്‍ രാജ്യക്കാരേയും ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല