ബ്രിട്ടന്‍ നല്‍കി വരുന്ന ബെനിഫിറ്റുകള്‍ തട്ടിപ്പും വെട്ടിപ്പും വഴി സ്വന്തമാക്കുന്നവരുടെ എണ്ണം ചെറുതല്ലയെന്നിരിക്കെ ബെനിഫിറ്റ് വിതരണത്തിലെ അപാകത മൂലം വെറും വെറും പത്തു പേര്‍ സ്വന്തമാക്കിയത് 2 മില്യന്‍ പൌണ്ടിന്റെ ആനുകൂല്യങ്ങള്‍ ആണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നല്‍കിയിരിക്കുന്ന ബെനിഫിറ്റുകള്‍ തിരിച്ചടയ്ക്കാന്‍ ഇവര്‍ക്കാര്‍ക്കും ഇവരുടെ ജീവിത കാലയളവില്‍ സാധിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ബ്രിട്ടന്റെ ബെനിഫിറ്റ് സിസ്റ്റം അധപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് വിദഗ്തര്‍ ഇതിനെ കാണുന്നത്.
240,000 പൌണ്ട് സ്വന്തമാക്കിയ ഒരാള്‍ക്ക് മാസം തിരിച്ചടയ്ക്കേണ്ടത് വെറും 9.90 പൌണ്ട്, വ്യകതമായ് പറഞ്ഞാല്‍ ഈ തുക തിരിച്ചടയ്ക്കാന്‍ ആവശ്യമായ് വരുന്നത് 465 വര്‍ഷങ്ങള്‍! ഇങ്ങനെ കണക്കിലേറെ ബെനിഫിറ്റ് നേടിയതില്‍ ഏറ്റവും മുന്‍പന്തിയില്‍ 262,000 പൌണ്ട് സ്വന്തമാക്കിയ ആളാണ്, ഇയാള്‍ നിലവിലുള്ള രാജ്യത്തിന്റെ ലഖുരേഖ അനുസരിച്ച് ആഴ്ചയില്‍ തിരിച്ചടയ്ക്കേണ്ടത് 32 പൌണ്ടാണ്, അതായത് 142 വര്‍ഷമാണ് തിരിച്ചടയ്ക്കാന്‍ ഇയാള്‍ക്ക് നല്‍കിയിട്ടുള്ള കാലയളവ്. വിശ്വസിക്കാന്‍ പ്രയാസമുള്ള മറ്റൊരു കാര്യം 144,000 പൌണ്ടും 134,000 പൌണ്ടും നേടിയിട്ടുള്ള രണ്ടു പേര്‍ക്ക് ഇത് തിരിച്ചടയ്ക്കുകയെ വേണ്ട എന്നതാണ്.
ഡിപാര്‍ട്ട്മെന്റു ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ പുറത്തു വിടുന്ന കണക്കുകള്‍ അനുസരിച്ച് 3.3 ബില്ല്യന്‍ പൌണ്ടിന്റെ നഷ്ടമാണ് ഓരോ വര്‍ഷവും തട്ടിപ്പ് വഴിയും അപാകതകള്‍ വഴിയും ബ്രിട്ടന് നഷ്ടമാകുന്നത്. ഇതിനിടയിലാണ് വെറും പത്തു പേര്‍ക്കിപ്പോള്‍ 1.7 മില്യന്‍ കടം ബ്രിട്ടന്‍ നല്‍കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കുന്നതിനു നല്‍കിയ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ഡിഡബ്ലിയുപിയുടെ വാഗ്താവ് പറഞ്ഞിരിക്കുന്നത്. സാമ്പത്തികമായ് ബ്രിട്ടീഷ് ജനത പല തരത്തിലുള്ള ദുരന്തങ്ങളും അനുഭവിക്കുന്നുണ്ടെന്നിരിക്കെ ഇത്തരം ക്രമക്കേടുകള്‍ വഴി നഷ്ടമാകുന്ന പണത്തിന്റെ ഭാരവും ചെന്നെത്തുന്നത് ബ്രിട്ടീഷുകാരന്റെ ചുമലിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല