ബ്രിട്ടണെ കൊള്ളയടിച്ച് കിട്ടിയ കാശുകൊണ്ട് സ്പെയിനില്‍ വീടും സ്ഥലവും സ്വന്തമാക്കി എന്നൊക്കെ പറഞ്ഞാല്‍ അത് അത്ഭുമാകത്തില്ലേ? അതാണ് ഇപ്പോഴത്തെ ഏറ്റവും ചൂടന്‍ വാര്‍ത്ത. കാരണം. നടന്നത് വന്‍സംഭവം തന്നെയാണ്. ബ്രിട്ടണില്‍നിന്ന് 42,000 പൗണ്ട് അടിച്ചെടുക്കുക. അങ്ങനെ കിട്ടിയ കാശുകൊണ്ട് സ്പെയിനില്‍ കുളവും മറ്റുമുള്ള വീടാണ് സ്വന്തമാക്കിയിരിക്കുന്നത്. വീട് വാങ്ങിയെന്ന് മാത്രമല്ല സ്പെയിനിലെ ബാങ്കില്‍ 30,000 പൗണ്ട് നിക്ഷേപിക്കുകയും ചെയ്തു ഇവര്‍.
ഈ പൈസയെല്ലാം എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ ബ്രിട്ടണിലെ ബെനഫിറ്റുകള്‍ തന്ത്രപരമായ തട്ടിയെടുത്താണ് വീടും മറ്റും വാങ്ങിയതും ബാങ്കില്‍ നിക്ഷേപം നടത്തിയതും. ഇത്രയൊക്കെ തട്ടിപ്പ് നടത്തിയ ഡെബ്ബി വില്യംസിനെ ജയിലില്‍ അടച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇങ്ങനെ സുഖിച്ച് ജീവിക്കുകയായിരുന്നു ഡെബ്ബി വില്യംസ്. നാല്‍പത്തിയഞ്ചുകാരിയായ ഈ വീട്ടമ്മ ഇപ്പോള്‍ ബ്രിട്ടണിലെ ചൂടന്‍ വാര്‍ത്തയാണ്.
28,558 പൗണ്ട് വരുമാനം ഉള്ള സമയത്താണ് മറ്റ് ബെനഫിറ്റുകള്‍ കൈപ്പറ്റിയിരുന്നത് എന്നതാണ് രസകരം. 11,142 പൗണ്ടാണ് ഹൗസിംങ്ങ് ബെനഫിറ്റുമായി ബന്ധപ്പെട്ട് ഇവര്‍ കൈപ്പറ്റിയത്. 2,100 പൗണ്ട് കൗണ്‍സില്‍ നികുതി ബെനഫിറ്റുമായി ബന്ധപ്പെട്ടും ഇവര്‍ കൈപ്പറ്റി. ഇങ്ങനെ കൈപ്പറ്റിയ തുകകള്‍ ചേര്‍ത്താണ് ഇവര്‍ സ്പെയിനില്‍ വീടും പറമ്പുമെല്ലാം വാങ്ങിയിട്ടത്. ഒരിക്കലും സ്പെയിനില്‍ താമസിച്ചിട്ടില്ലാത്ത ഇവര്‍ സ്പെനിയിലേക്ക് ഇടവിട്ട് ഇടവിട്ട് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മറ്റും തുടങ്ങിയതോടെയാണ് അധികൃതര്‍ ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
സ്പെയിനിലേക്ക് നിരന്തരം പണം അയച്ചുകൊടുക്കാനും തുടങ്ങിയതോടെയാണ് സ്പെയിനില്‍ ഇവര്‍ക്കുള്ള സമ്പാദ്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ച് തുടങ്ങിയത്. സ്പെയിനിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ മകള്‍ അവിടെ പഠിക്കുന്നതായി ബോധ്യപ്പെട്ടു. ഇവരെ ഇപ്പോള്‍ പതിനെട്ട് മാസത്തേക്കാണ് ജയിലില്‍ അടച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല