സ്വന്തം ലേഖകന്‍: ജോലി തേടി കേരളത്തിലെത്തിയ ബംഗാളി യുവാവിന് കാരുണ്യ ലോട്ടറിയുടെ ഒരു കോടി അടിച്ചു. ബംഗാള്‍ ഉത്തര്‍ലക്ഷ്മിപുരി സ്വദേശി മൊഫിജുല്‍ റഹ്മ ശൈഖിനാണ് ഭാഗ്യം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ രൂപത്തില്‍ എത്തിയത്. ശനിയാഴ്ച നറുക്കെടുത്ത കെ.ടി. 215092 നമ്പറിലാണ് ഒരുകോടി രൂപ സമ്മാനം.
സ്വന്തം നാട്ടില്‍ പണിക്ക് കൂലി കുറഞ്ഞതോടെ കേരളത്തിലത്തെിയ മൊഫിജുല്‍ കോഴിക്കോട് മൂഴിക്കലില്‍ നിര്‍മാണ ജോലിക്കാരനാണ്. . വെള്ളിമാട്കുന്നില്‍നിന്ന് എടുത്ത ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞതോടെ മൊഫിജുല്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലത്തെി എസ്.ഐ യു.കെ. ഷാജഹാന് ടിക്കറ്റ് കൈമാറുകയായിരുന്നു.
മാതാപിതാക്കളും മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങിയതാണ് മൊഫിജുലിന്റെ കുടുംബം. ജോലി ചെയ്തുണ്ടാക്കുന്ന പണം സ്വരൂപിച്ച് സ്വന്തമായി കിടപ്പാടം പണിയണമെന്ന സ്വപ്നത്തോടെയാണ് 22 കാരനായ മൊഫിജുല്‍ ബന്ധുക്കളോടൊപ്പം കേരളത്തിലേക്ക് വണ്ടികയറിയത്. പൊലീസ് അകമ്പടിയോടെ ബാങ്കിലത്തെി ലോട്ടറി സമര്‍പ്പിച്ചു. നാട്ടിലത്തെി വീട്ടുകാരെയും കൂട്ടുകാരെയും കാണാനുള്ള തിടുക്കത്തിലാണ് മൊഫിജുല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല