സ്വന്തം ലേഖകന്‍: കൊച്ചിക്കൊപ്പം ബംഗലുരുവിനും മെട്രോ, ‘നമ്മ മെട്രോ’ രാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍. പതിനൊന്നു വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട ലക്ഷക്കണക്കിന് ബംഗലുരുക്കാരുടെ സ്വപ്നമായ നമ്മ മെട്രോ ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു.
മന്ത്രി സ്‌ക്വയര്‍ സാമ്പീജ് റോഡിനെയും യെലചെനഹള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീന്‍ലൈന്‍ സെക്ഷന്‍ ഞായറാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങാനാകും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നാഗസാന്ദ്രയില്‍ നിന്നുമാണ് ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങുക. ദക്ഷിണ ബംഗലുരുവില്‍ നിന്നുള്ള പതിനായിരക്കണക്കിന് ടെക്കികള്‍ മെട്രോയില്‍ ബൈയാപ്പന ഹള്ളിയിലേക്ക് യാത്ര ചെയ്യാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഗതാഗത കുരുക്കിന് കുപ്രസിദ്ധമായ ബംഗലുരുവിലെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് മെട്രോ ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ. 2010 ഡിസംബറില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് നമ്മ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത്. ഭൂമിയേറ്റെടുക്കല്‍, തുരങ്കം നിര്‍മ്മിക്കല്‍ മരങ്ങള്‍ വെട്ടി മാറ്റുന്നതിനും പൈതൃക സമ്പത്തുകളായ പ്രധാന സൈറ്റുകള്‍ക്ക് നാശം വരുത്തുന്നു എന്നും ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്നിവയെല്ലം പണി വൈകിപ്പിച്ചു.
ആദ്യ ഘട്ടം ഒരു പരീക്ഷണമായിരുന്നെന്നും എന്നാല്‍ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചെന്നും ബിഎംആര്‍സിഎല്‍ എംഡി പ്രതാപ്‌സിംഗ് ഖരോല പറയുന്നു. ദിനംപ്രതി വന്‍ യാത്ര വേണ്ടി വരുന്ന അനേകം ഐടി ജീവനക്കാര്‍ക്ക് മെട്രോ വരുന്നതോടെ യാത്ര മാത്രമല്ല പണവും ലാഭിക്കാനാകും. മെട്രോയ്ക്കായി 13 പുതിയ പാതകളും ബൈപ്പനഹള്ളി മുതല്‍ നായാണ്ടഹള്ളി വരെ കിഴക്ക് പടിഞ്ഞാറ് ലൈന്‍ വരുന്ന 16 പോഷക പാതകളുമാണ് ബിഎംടിസി കൂട്ടിച്ചേര്‍ത്തത്.
ഇനി 2020 ല്‍ പൂര്‍ത്തിയാക്കേണ്ട 72 കിലോമീറ്റര്‍ നെറ്റ്‌വര്‍ക്കാണ് ബിഎംആര്‍സിഎല്ലിന് മുന്നിലെ വെല്ലുവിളി. നിലവില്‍ ബിഎംടിസി 16 പോഷക റൂട്ടുകളില്‍ 85 ബസുകള്‍ ഓടിക്കുന്നുണ്ട്. ഇവ എല്ലാ ദിവസവും 1,224 ട്രിപ്പുകള്‍ നടത്തും. ഇതിന് പുറമേ കിഴക്കുപടിഞ്ഞാറ്, തെക്കുവടക്ക് ലൈനുകളിലായി 13 റൂട്ടുകളില്‍ 205 ബസുകളും ഓടിക്കുമെന്നും ബിഎംടിസി അറിയിച്ചു.
ഇതോടെ നഗരത്തില്‍ മൊത്തം 42.3 കിലോമീറ്ററില്‍ മെട്രോ സര്‍വിസിന് കളമൊരുങ്ങി. നഗരത്തിലെ നാലു ദിക്കുകളിലേക്കും അതിവേഗത്തിലെത്താന്‍ കഴിയുമെന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും പരിഹാരമാകും. വിലെ അഞ്ചു മുതല്‍ രാത്രി 11 വരെയാണ് സര്‍വിസ്. 72.1 കിലോമീറ്റര്‍ വരുന്ന രണ്ടാംഘട്ട മെട്രോ നിര്‍മാണവും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 2006ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ 6,500 കോടി രൂപയാണ് ആദ്യ ഘട്ടത്തിന് ചെലവ് കണക്കാക്കിയിരുന്നത്. ഏറെ വെല്ലുവിളികള്‍ മറികടന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ചെലവ് ഇരട്ടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല