സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ അമ്മപ്പട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. വടക്കു പടിഞ്ഞാറന്‍ ബംഗളുരുവിലെ ജലഹള്ളിയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പട്ടിക്കുട്ടികളെ അടിച്ചു കൊന്ന പൊന്നമ്മ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് അമ്മപ്പട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഇവരുടെ വീടിനടുത്തുള്ള ഓവുചാലിലായിരുന്നു അമ്മപ്പട്ടിയുടെ പ്രസവം. കുട്ടികളെ നഷ്ടപ്പെട്ട അമ്മ തെരുവില്‍ അലയുന്ന കാഴ്ച സഹിക്കാനാകാത്ത പരിസര വാസികള്‍ക്കിടയില്‍ ഈ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമാണ്.
ഏതാനും വര്‍ഷം മുമ്പ് ഈ പ്രദേശത്ത് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നായകളോട് കടുത്ത ശത്രുത നിലനില്‍ക്കുന്നതായും നായ്കളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല