1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2022

സ്വന്തം ലേഖകൻ: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓൺലൈൻ മാധ്യമങ്ങൾവഴി പുറത്തറിയുന്നത്.

ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. സാധാരണ നിലയിൽ ഇവിടെനിന്ന് ആശുപത്രിയിലെത്താൻ പത്തുമിനിറ്റാണ് വേണ്ടത്. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് കണ്ടു. തുടർന്ന് ഡ്രൈവറെ കാർ ഏൽപ്പിച്ച് ഡോക്ടർ ഇറങ്ങി ഓടി.

ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്നു കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.