1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2022

സ്വന്തം ലേഖകൻ: കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിന്റെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ബെംഗളൂരു കനത്ത വെള്ളപ്പൊക്കത്തിന് സാക്ഷിയാകുന്നത്.

പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.

എയര്‍പോര്‍ട്ട് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ബസ്സുകളും മറ്റ് വാഹനങ്ങളും റോഡില്‍ നിലച്ചുപോയതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വര്‍ത്തൂരിലെ ബലഗിരി-പനന്തൂര്‍ റോഡിലേക്ക് വലിയ രീതിയില്‍ വെള്ളമെത്തിയതോടെ റോഡ് പുഴയായി മാറിയ സ്ഥിതിയാണ്. മഹാദേവപുരത്തെ മുപ്പതോളം കെട്ടിട സമുച്ചയങ്ങളെ മഴ ബാധിച്ചു. ഇവയുടെ താഴ്ഭാഗം പൂര്‍ണമായും മുങ്ങിയ നിലയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.