1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: ബംഗളുരുവിലെ ഗതാഗത കുരുക്കില്‍ മനംമടുത്ത ടെക്കി അവസാന ജോലി ദിവസം ഓഫീലിലെത്തിയത് കുതിരപ്പുറത്ത്. ബെംഗളൂരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍.

സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ജോലിവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു തന്റെ അവസാന ജോലി ദിനം അവിസ്മരണീയമാക്കി രൂപേഷ് വെള്ളക്കുതിരയിലേറി ഓഫീസിലെത്തിയത്. ഓഫീസ് പരിസരത്തുവച്ച് കുതിരയെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെങ്കിലും തന്റെ യാത്രാ വാഹനമാണിതെന്ന് ചൂണ്ടിക്കാട്ടി അകത്തു പ്രവേശിക്കുകയായിരുന്നു.

വര്‍ഷങ്ങളായി താന്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണവും, ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. പലപ്പോഴും 3040 മിനിട്ട് വരെ റോഡില്‍ കുടുങ്ങാറുണ്ട്. ഇതിനെതിരേ ഒരു ബോധവത്കരണം എന്ന നിലയിലാണ് താന്‍ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. രൂപേഷും കുതിരയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണിപ്പോള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.